ബിജെപി സിപിഎം വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമിത് ഷാ യിൽ നിന്ന് കാരാട്ട് 100കോടി കൈപ്പറ്റിയതായി ആണ് പരാമർശം. കോൺഗ്രസിനെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 100കോടി കൈപ്പറ്റിയതെന്നും അബ്ദുള്ളകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
